Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaduthuruthy

Kottayam

ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​മ​റ്റം, കു​രീ​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ കാ​ല്‍​ന​ട മേ​ല്‍​പാ​ലം നി​ര്‍​മി​ക്കും: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​മ​റ്റം, കു​രീ​ക്കാ​ട് എ​ന്നീ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ച്ചുകൊ​ണ്ട് കാ​ല്‍​ന​ട മേ​ല്‍​പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​താ​യി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി അ​റി​യി​ച്ചു. ഇ​തി​നാ​യി 10.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും അ​ദ്ദേഹം പ​റ​ഞ്ഞു.

ഈ ​സ്റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ മ​റ്റു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് പോ​യി​രു​ന്ന​ത് പാ​ളം മു​റി​ച്ചു ക​ട​ന്നാ​ണ്. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ന​ട​ത്തി​യ ജ​ന​സ​ദ​സില്‍ ഉ​യ​ര്‍​ന്ന സു​പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​ണ് ഇതോ ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. പു​തിയ കാ​ല്‍​ന​ട മേ​ല്‍​പാ​ലം നി​ര്‍​മിക്കു​ന്ന​തോ​ടെ പ്രാ​യ​മാ​യ​വ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും,എ​ളു​പ്പ​ത്തി​ല്‍ മ​റ്റു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കും സ​ഞ്ച​രി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് എം​പി പ​റ​ഞ്ഞു.

ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​മ​റ്റം സ്റ്റേ​ഷ​നു​ക​ളി​ല്‍ റെ​യി​ല്‍​വേ​യു​ടെ സ്ഥ​ല​ത്തുത​ന്നെ ന​ട​പ്പാ​ലം നി​ര്‍​മി​ക്കു​വാ​ന്‍ ക​ഴി​യും. കു​രീ​ക്കാ​ട് ഇ​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി വ​രും. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ വ​ര്‍​ക്ക് ടെ​ന്‍​ഡ​ര്‍ ചെ​യ്തു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി പ​റ​ഞ്ഞു.

Kerala

ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.​എം. മാ​ത്യു അ​ന്ത​രി​ച്ചു  

 കടുത്തുരുത്തി: മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില്‍ പി.എം. മാത്യു (75) അന്തരിച്ചു. മൂന്നാഴ്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകുന്നേരം അഞ്ചിനു കടുത്തുരുത്തി അരുണാശേരിയിലെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ (ബുധന്‍) മൂന്നിനു കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍.

1991-96 കാലത്ത് കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്കു മാറി. എക്‌സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍, കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോ. പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപ്പുർ).

District News

ക​ടു​ത്തു​രു​ത്തി​യി​ല്‍ മ​ത്സ​രം ക​ടു​ക്കും

ക​ടു​ത്തു​രു​ത്തി: നി​യ​മ​സ​ഭാ മ​ത്സ​രം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ സം​സ്ഥാ​ന​ത്തു​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ടു​ത്തു​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​യു​ട​ന്‍ ഒ​രു വാ​ര്‍​ഡി​ലൊ​ഴി​കെ ഏ​താ​ണ്ട് മു​ഴു​വ​ന്‍ വാ​ര്‍​ഡി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്ത് വ​ന്ന​ത്. ത​ര്‍​ക്ക​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും സ്വീ​കാ​ര്യ​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി ഇ​ട​തു​മു​ന്ന​ണി​യും, മു​മ്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ടു​പോ​യ പ്രാ​തി​നി​ധ്യം കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ബി​ജെ​പി​യും മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങി​യ​തോ​ടെ പോ​രാ​ട്ടം ക​ടു​ക്കു​ക​യാ​ണ്.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് സ​മ​യം എ​ടു​ക്കേ​ണ്ടി​വ​ന്ന 19-ാം വാ​ര്‍​ഡി​ല്‍ സ​മ​വാ​യ​ത്തി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് മെം​ബ​റാ​യി​രു​ന്ന​യാ​ളെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​ങ്ങ​ളു​ടെ ചി​ഹ്നം ന​ല്‍​കി സ്ഥാ​നാ​ര്‍​ഥി​യാ​ക്കി സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ജ​ന​റ​ല്‍ വാ​ര്‍​ഡാ​യ ഇ​വി​ടെ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ല്‍ മു​ന്‍ മെം​ബ​റാ​യ വ​നി​ത ത​ന്നെ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 19 വാ​ര്‍​ഡു​ക​ളാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ക്കു​റി ഒ​ന്ന് വ​ര്‍​ധി​ച്ച​തോ​ടെ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം 20 ആ​യി ഉ​യ​ര്‍​ന്നു. മൂ​ന്നാ​മ​തും ഭ​ര​ണം നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ട​ത​മു​ന്ന​ണി.

കേ​ര​ള കോ​ണ്‍​ഗ്ര​സു​കാ​രു​ടെ കേ​ന്ദ്ര​മെ​ന്ന പേ​രു​കേ​ട്ട നാ​ട്ടി​ല്‍ അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. 2015ല്‍ ​ആ​പ്പൂ​ഴ വാ​ര്‍​ഡി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ബി​ജെ​പി​ക്ക് പ്ര​തി​നി​ധി​യെ ല​ഭി​ച്ചി​രു​ന്നു. മൂ​ന്ന് മു​ന്ന​ണി​ക​ള്‍ ത​മ്മി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന വാ​ര്‍​ഡു​ക​ളും സ്വ​ത​ന്ത്ര​ന്മാ​ര്‍ ക​രു​ത്തോ​ടെ രം​ഗ​ത്തു​ള്ള വാ​ര്‍​ഡു​ക​ളു​മെ​ല്ലാ​മാ​യി ക​ടു​ത്തു​രു​ത്തി​യി​ലെ മ​ത്സ​രം പ്ര​വ​ച​നാ​തീ​ത​മാ​വു​ക​യാ​ണ്.

20 വാ​ര്‍​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ 66 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജ​ന​റ​ലാ​ണ്. യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് 13ഉം ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ഏ​ഴി​ട​ത്തും മ​ത്സ​രി​ക്കു​മ്പോ​ള്‍, എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ഒ​മ്പ​തി​ട​ത്തും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ട്ടി​ട​ത്തും സി​പി​ഐ മൂ​ന്ന് വാ​ര്‍​ഡി​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ബി​ജെ​പി 20 വാ​ര്‍​ഡി​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

District News

ക​ടു​ത്തു​രു​ത്തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം ഉ​ഷാ​റാ​യി

ക​ടു​ത്തു​രു​ത്തി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം സ​ജീ​വ​മാ​യ​തോ​ടെ നാ​ടാ​കെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല്‍. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്ന​ണി​ക​ള്‍​ക്കു​ള്ളി​ലെ ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ​ല​യി​ട​ത്തും ത​ര്‍​ക്ക​ങ്ങ​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​നി​താ സം​വ​ര​ണ സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​ര​ക്കം പാ​യു​ന്ന കാ​ഴ്ച​യും കാ​ണാ​നാ​കും. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളും സ്വ​ത​ന്ത്ര​രു​മെ​ല്ലാം പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ല്‍ 14 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

എ​ല്‍​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യെ​ങ്കി​ലും ചി​ല സീ​റ്റു​ക​ള്‍ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ വ​ച്ചു​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ല്‍ 10 സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സും നാ​ല് സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി. പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​കും.

ബി​ജെ​പി മു​ന്ന​ണി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. ബാ​ക്കി​യു​ള്ള സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മാ​ഞ്ഞൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്നു. പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. മാ​ഞ്ഞൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ന്ന ഒ​മ്പ​ത് സീ​റ്റു​ക​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ​യു​ള്ള​ത് 18 സീ​റ്റാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളി​ലെ​യും സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. എ​ല്‍​ഡി​എ​ഫി​ല്‍ ഒ​മ്പ​ത് സീ​റ്റി​ല്‍ സി​പി​എം, മൂ​ന്ന് സീ​റ്റി​ല്‍ സി​പി​ഐ, ആ​റ് സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ്-13, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ​യി​ല്‍ ബി​ജെ​പി 16 സീ​റ്റി​ലും ബി​ഡി​ജെ​എ​സ് ര​ണ്ട് സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി​യി​ല്‍ ആ​കെ​യു​ള്ള​ത് 20 സീ​റ്റാ​ണ്. യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ണ​മാ​യി.
സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ല്‍ ബി​ജെ​പി 20 സീ​റ്റി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​ന്നു​ണ്ട്.

District News

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ ‍ഏ​ഴു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി

ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ല്‍ വ​രു​ന്ന മ​ര​ങ്ങോ​ലി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 1.20 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ല്‍​കി​യ​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ.
ന​വ​കേ​ര​ള സ​ദ​സിന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് നി​ര്‍​ദേ​ശി​ച്ച പ​ദ്ധ​തി അം​ഗീ​ക​രി​ച്ചുകൊ​ണ്ടാ​ണ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത്.

തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡ് ബി​എം ആ​ൻഡ് ബി​സി ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 5.80 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ പ്രോ​ജ​ക്റ്റാ​യി​ട്ടാ​ണ് ഇ​ത് ഉ​ള്‍​പ്പെടു​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ട് പ​ദ്ധ​തി​ക​ളി​ലാ​യി ഏ​ഴു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ര​ണ്ട് വി​ക​സ​ന പ​ദ്ധ​തി​ക​ളും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് വി​ഭാ​ഗ​വും ബി​ല്‍​ഡിം​ഗ്‌​സ് വി​ഭാ​ഗ​വും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കംകു​റി​ച്ചു.

പ്രോ​ജ​ക്ടു​ക​ള്‍ സം​ബ​ന്ധി​ച്ച് മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് പ​ദ്ധ​തി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

District News

ശാ​സ്ത്ര​ പ്ര​ദ​ര്‍​ശ​നം : കടുത്തുരുത്തി എ​സ്കെ​പി​എ​സി​ന് ഓ​വ​റോ​ൾ

ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം സ​ഹോ​ദ​യ സ​യ​ന്‍​സ് എ​ക്‌​സ്‌​പോ ഇ​ന്‍​സ്‌​പെ​യ​ര്‍-2025​ല്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് തു​ട​ര്‍​ച്ച​യാ​യ മി​ന്നും വി​ജ​യം. മൂ​ന്നു ജി​ല്ല​ക​ളി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നാ​യി ആ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ത​ങ്ങ​ളു​ടെ മേ​ധാ​വി​ത്വം ഇ​ത്ത​വ​ണ​യും എ​സ്‌​കെ​പി​എ​സ് നി​ല​നി​ര്‍​ത്തി​യ​ത്.

മ​ത്സ​ര​യി​ന​ങ്ങ​ളി​ല്‍ എ​ല്ലാ​ത്തി​ലും സ​മ്മാ​നം നേ​ടാ​ന്‍ സ്‌​കൂ​ളി​ന് ക​ഴി​ഞ്ഞു. എ​രു​മേ​ലി നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ലാ​ണ് ബെ​സ്റ്റ് സ്റ്റോ​ള്‍, വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍, സ്റ്റി​ല്‍ മോ​ഡ​ല്‍, സാ​ല​ഡ് മേ​ക്കിം​ഗ്, ചാ​ര്‍​ട്ട് മേ​ക്കിം​ഗ്, ഫ്‌​ള​വ​ര്‍ അ​റേ​ഞ്ചു​മെ​ന്‍റ്, വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്, റീ​സൈ​ക്ലിം​ഗ്, കൊ​ളാ​ഷ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​മാ​യി എ​സ്‌​കെ​പി​എ​സ് സ്‌​കൂ​ളി​നാ​ണ് കോ​ട്ട​യം സ​ഹോ​ദ​യ ശാ​സ്ത്ര​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ടം. എ​ഐ റോ​ബോ​ട്ടി​ക്‌​സ്, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, റീ​സൈ​ക്ലിം​ഗ്, ശാ​സ്ത്ര പു​രോ​ഗ​തി​ക്കു​ള്ള നൂ​ത​ന മാ​ര്‍​ഗ​ങ്ങ​ള്‍, വി​വി​ധ ആ​ര്‍​ട്ട് മോ​ഡ​ലു​ക​ള്‍ തു​ട​ങ്ങി​യ മാ​തൃ​ക​ക​ളാ​ണ് കു​ട്ടി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

വി​വി​ധ ഹൗ​സ് ക്യാ​പ്റ്റ​ന്‍​മാ​രു​ടെ​യും സ​യ​ന്‍​സ്, ആ​ര്‍​ട്ട് അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. വി​ജ​യി​ക​ളെ​യും നേ​തൃ​ത്വം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജി​ന്‍​സ് പു​തു​പ്പ​ള്ളി​മ്യാ​ലി​ല്‍, പ്രി​ന്‍​സി​പ്പ​ള്‍ അ​ജീ​ഷ് കു​ഞ്ചി​റ​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

District News

ക​ടു​ത്തു​രു​ത്തി-​മാ​ന്നാ​ര്‍ തെ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്തി​ന് 28 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​

കടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​മാ​ന്നാ​ര്‍ തെ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ര്‍​ട്ടി​ക്ക​ല്‍ ആ​ക്‌​സി​സ് ഫ്‌​ളോ പമ്പും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും സ്ഥാ​പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 28 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ക​ടു​ത്തു​രു​ത്തി- മാ​ന്നാ​ര്‍ തെ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്തി​ല്‍ അ​മി​ത​മാ​യ മ​ഴ​മൂ​ലം ഉ​ണ്ടാ​കുന്ന വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്ര​ിക്കാനാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള വെ​ര്‍​ട്ടി​ക്ക​ല്‍ ആ​ക്‌​സി​സ് ഫ്‌​ളോ പ​മ്പും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ലാ പറഞ്ഞു.

തു​ക പാ​ട​ശേ​ഖ​ര​സ​മി​തി​ക്ക് കൈ​മാ​റി​യെ​ന്നും പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ചു​വെ​ന്നും ജോ​സ് പു​ത്ത​ന്‍​കാ​ലാ അ​റി​യി​ച്ചു. പ​ല​പ്പോ​ഴും കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ​യും അ​തേത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വുംമൂ​ലം നെ​ല്‍​ച്ചെ​ടി​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക പ​തി​വാ​ണ്. പാ​ട​ത്ത് നി​റ​യു​ന്ന വെ​ള്ളം യ​ഥാ​സ​മ​യ​ത്ത് വ​റ്റി​ച്ചു നെ​ല്‍​ച്ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ നി​ല​വി​ലു​ള്ള മോ​ട്ടോ​ര്‍, പെ​ട്ടി, പ​റ സം​വി​ധാ​ന​ങ്ങ​ള്‍ പ​ര്യാ​പ്ത​മ​ല്ല. നെ​ല്‍​ച്ചെ​ടി​ക​ള്‍ ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ല്‍ കി​ട​ക്കുന്ന​താ​ണ് കൃ​ഷി​നാ​ശ​ത്തി​നു കാ​ര​ണം.

ഇ​തു​മൂ​ലം ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. 130 നി​ല​മു​ട​മ​ക​ളും 210 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​മു​ള്ള തെ​ക്കും​പു​റം പാ​ട​ത്തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള വെ​ര്‍​ട്ടി​ക്ക​ല്‍ ആ​ക്‌​സി​സ് ഫ്‌​ളോ പ​മ്പ് ല​ഭ്യ​മാ​യ​തോ​ടെ ​പാ​ട​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നും കൃ​ഷിനാ​ശ​ത്തി​നും പ​രി​ഹാ​ര​മാ​കുമെന്നും ജോ​സ് പു​ത്ത​ന്‍​കാ​ലാ പ​റ​ഞ്ഞു.

Latest News

Corehub Up